PSC Notes in Malayalam
Understanding Indian Geography is crucial for cracking PSC exams, and having well-structured study materials can make all the difference. That’s why we bring you PSC Notes in Malayalam to help you grasp important geographical concepts easily.Get ready to boost your preparation with our comprehensive and exam-focused notes!

ഇന്ത്യൻ ഭൂമിശാസ്ത്രം-അടിസ്ഥാന വസ്തുതകൾ
അക്ഷാംശരേഖകൾ
- ഭൂഗോളത്തിൽ തിരശ്ചീനമായി വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് അക്ഷാംശരേഖകൾ
- രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള അകലം ഒരു ഡിഗ്രി ആണെങ്കിൽ അവ തമ്മിലുള്ള ദൂര വ്യത്യാസം 111 കിലോമീറ്റർ ആണ്.
- ഏറ്റവും നീളം കൂടിയ അക്ഷാംശരേഖയാണ് ഭൂമധ്യ രേഖ.
- ഇത് പൂജ്യം ഡിഗ്രി അക്ഷാംശരേഖയാണ്.
- ഭൂമധ്യരേഖാ ഭൂഗോളത്തെ തുല്യമായ രണ്ട അർദ്ധഗോളങ്ങളായി വിഭജിക്കുന്നു.
- ഭൂമധ്യരേഖയുടെ മുകളിലുള്ള അർദ്ധഗോളം ഉത്തരാർദ്ധ ഗോളവും തെക്കുള്ള അർദ്ധഗോളം ദക്ഷിണാർദ്ധ ഗോളവുമാണ്.
- ഇന്ത്യ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ്.
- ഇന്ത്യയുടെ അക്ഷാംശ സ്ഥാനം : 8 ഡിഗ്രി 4 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും ഇടയിൽ
- ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഏറ്റവും പ്രധാന അക്ഷാംശ രേഖയാണ് ഉത്തരായന രേഖ
- ഭൂമധ്യ രേഖക്ക് വടക്കായുള്ള 23.5 ഡിഗ്രി അക്ഷാംശ രേഖയാണ് ഉത്തരായന രേഖ
- ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ : ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസോറാം
- ഉത്തരായന രേഖ ഏറ്റവും കൂടുതൽ ദൂരം കടന്ന്പോകുന്ന സംസ്ഥാനം : മധ്യപ്രദേശ്
- ജാർഖണ്ഡ് ന്റെ തലസ്ഥാനമായ റാഞ്ചിയാണ് ഉത്തരായന രേഖക്ക് തൊട്ടടുത്തായുള്ള തലസ്ഥാന നഗരം
- ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം : മിസോറാം
- ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറുള്ള സംസ്ഥാനം : ഗുജറാത്ത്
രേഖാംശരേഖകൾ
- ഭൂഗോളത്തിൽ ലംബമായി വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ
- ഇവയെ അടിസ്ഥാനമാക്കിയാണ് സമയം കണക്കാക്കുന്നത്
- രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം ഒരു ഡിഗ്രി ആണെങ്കിൽ സമയ വ്യത്യാസം 4 മിനിറ്റ് ആയിരിക്കും
- ഭൂഗോളത്തെ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ തരം തിരിക്കുന്ന രേഖാംശരേഖയാണ് പൂജ്യം ഡിഗ്രി രേഖാംശം അഥവാ ഗ്രീനിച്ച് രേഖ.
- ഇംഗ്ലണ്ടിലെ ഗ്രീനിച്ചിൽ കൂടി കടന്നു പോകുന്ന ഈ രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര മാനവിക സമയം കണക്കാക്കുന്നത്.
- ഇന്ത്യ ഗ്രീനിച്ച് രേഖാംശത്തിന് കിഴക്കായി സ്ഥിതിചെയ്യുന്നു.
- ഇന്ത്യയുടെ രേഖാംശ സ്ഥാനം : 68 ഡിഗ്രി 7 മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും ഇടയിൽ
- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ 5 മണിക്കൂർ 30 മിനിറ്റ് മുന്നിലാണ്.
- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് 82.5 ഡിഗ്രി പൂർവ്വ രേഖാംശത്തെ അടിസ്ഥാനമാക്കിയാണ്
- ഇത് അലഹബാദ് രേഖാംശം എന്ന് അറിയപ്പെടുന്നു.
- ഉത്തർപ്രദേശിലെ മിർസാപൂർ പട്ടണത്തിലൂടെയാണ് ഇത് കടന്നു പോകുന്നത്.
- അലഹബാദ് രേഖാംശം കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ : ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡിഷ, ആന്ധ്രപ്രദേശ്
- അലഹബാദ് രേഖാംശം കടന്നുപോകുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം: ആന്ധ്രപ്രദേശ്
India Basics : PSC Notes in Malayalam
- ഇന്ത്യയുടെ വടക്കേയറ്റം : ഇന്ദിര കോൾ ( ലഡാക് )
- ഇന്ത്യയുടെ തെക്കേയറ്റം : കന്യാകുമാരി (മെയിൻ ലാൻഡ് )
- സമുദ്ര ഭാഗം കൂടി ചേർക്കുമ്പോൾ തെക്കേയറ്റം : ഇന്ദിര പോയിന്റ് ( ആൻഡമാൻ )
- ഇന്ത്യയുടെ കിഴക്കേയറ്റം : കിബിത്തു ( അരുണാചൽപ്രദേശ് )
- ഇന്ത്യയുടെ പടിഞ്ഞാറേയറ്റം : ഗുവർ മോത്തി ( ഗുജറാത്ത് )
- ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തെ സംസ്ഥാനം : ഹിമാചൽപ്രദേശ്
- ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തെ സംസ്ഥാനം : തമിഴ്നാട്
- ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം : അരുണാചൽ പ്രദേശ്
- ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തെ സംസ്ഥാനം : ഗുജറാത്ത്
- ആകെ സംസ്ഥാനങ്ങൾ : 28
- ആകെ കേന്ദ്ര ഭരണ പ്രദേശങ്ങൾ : 8
- കടൽത്തീരമുള്ള സംസ്ഥാനങ്ങൾ : 9
( ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ )
- കടൽത്തീരമുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ : 4
( ദാമൻ & ദിയു, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ )
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് : ആൻഡമാൻ നിക്കോബാർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം : ഗുജറാത്ത്
- ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം : തമിഴ്നാട്
- കടൽത്തീര ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ സ്ഥാനം : 5
- ഏറ്റവും കുറവ് കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം : ഗോവ
- ഏറ്റവും കുറവ് കടൽ തീരമുള്ള കേന്ദ്ര ഭരണ പ്രദേശം : ദാമൻ & ദിയു
- ഇന്ത്യയുടെ വിസ്തീർണം : 3287263 ചതുരശ്ര കിലോമീറ്റർ
- വലിപ്പത്തിൽ ഏഴാം സ്ഥാനം
- ഇന്ത്യയുടെ തെക്ക് – വടക്ക് നീളം : 3214 km
- ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് നീളം : 2933 km
- ഇന്ത്യയുടെ ആകെ സമുദ്രാതിർത്തി : 7516 km
- ഇന്ത്യയുടെ ആകെ കരാതിർത്തി : 15200 km
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : ഉത്തർപ്രദേശ് ( 8 സംസ്ഥാങ്ങൾ + ഡൽഹി )
അതിർത്തികളും അതിരുകളും
- ഇന്ത്യയുമായി കരാതിർത്തി പങ്കുവെക്കുന്ന അയൽരാജ്യങ്ങൾ : 7
(പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ, ബംഗ്ലാദേശ്, )
- ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കുവെക്കുന്ന അയൽരാജ്യങ്ങൾ : 2
( ശ്രീലങ്ക, മാലിദ്വീപ് )
- അന്താരാഷ്ട്ര അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ : 16
- അന്താരാഷ്ട്ര അതിർത്തി പങ്കുവെക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങൾ : 2
- ഏറ്റവും കൂടുതൽ ദൂരം അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം : പശ്ചിമബംഗാൾ
- ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം കരാതിർത്തി പങ്കുവെക്കുന്ന രാജ്യം : ബംഗ്ലാദേശ്
- ഇന്ത്യയുമായി ഏറ്റവും കുറവ് ദൂരം കരാതിർത്തി പങ്കുവെക്കുന്ന രാജ്യം : അഫ്ഘാനിസ്ഥാൻ
- ഇന്ത്യയുമായി കരാതിർത്തി പങ്കുവെക്കുന്ന ഏറ്റവും വലിയ രാജ്യം : ചൈന
- ഇന്ത്യയുമായി കരാതിർത്തി പങ്കുവെക്കുന്ന ഏറ്റവും ചെറിയ രാജ്യം : ഭൂട്ടാൻ
- ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം : മാലിദ്വീപ്
- ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി രേഖ : റാഡ് ക്ലിഫ് രേഖ
- പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : രാജസ്ഥാൻ
- ഇന്ത്യ – അഫ്ഘാനിസ്ഥാൻ അതിർത്തി രേഖ : ഡ്യൂറന്റ് രേഖ
- ഇന്ത്യ – ചൈന അതിർത്തി രേഖ : മക്മോഹൻ രേഖ
- ചൈനയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : അരുണാചൽ പ്രദേശ്
- ഇന്ത്യ – നേപ്പാൾ അതിർത്തിയായി വർത്തിക്കുന്ന നദി : കാളി നദി
- നേപ്പാളുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : ബീഹാർ
- ഭൂട്ടാനോട് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : അസം
- ഇന്ത്യ – ഭൂട്ടാൻ – ചൈന അതിർത്തികൾ സംഗമിക്കുന്ന പ്രദേശം : ദോക്ല
- ഭൂട്ടാൻ അതിർത്തിയിലുള്ള ഇന്ത്യയുടെ നാഷണൽ പാർക്ക് : മനാസ്
- 1937 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപ്പെടുത്തപ്പെട്ട ഇന്ത്യയുടെ അയാൾ രാജ്യം : മ്യാൻമർ
- മ്യാൻമറുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനം : അരുണാചൽ പ്രദേശ്
- ഇന്ത്യയും മ്യാൻമറുമായുള്ള പ്രകൃതിദത്ത അതിർത്തിയായി വർത്തിക്കുന്ന പർവ്വത നിരകൾ : പട്കായി
- ഇന്ത്യയുടെ തെക്ക് – പടിഞ്ഞാറ് ഭാഗത്തു സമുദ്ര അതിർത്തി പങ്കുവെക്കുന്ന രാജ്യം : മാലിദ്വീപ്
- ലക്ഷദ്വീപ് സമൂഹത്തിലെ മിനികോയി ദ്വീപിനു അടുത്താണ് മാലിദ്വീപ് സ്ഥിതിചെയ്യുന്നത്
- മാലിദ്വീപിനെയും മിനിക്കോയ് ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന ചാനൽ : 8 ഡിഗ്രി ചാനൽ
- മിനിക്കോയ് ദ്വീപിനെയും ലക്ഷദ്വീപിനെയും വേർതിരിക്കുന്ന ചാനൽ : 9 ഡിഗ്രി ചാനൽ
- 10 ഡിഗ്രി ചാനൽ : ലിറ്റിൽ ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം
- ആൻഡമാൻ ദ്വീപസമൂഹത്തിനു തൊട്ടടുത്തുള്ള ഇന്ത്യയുടെ അയൽരാജ്യം : മ്യാൻമർ
- ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന അതിർവരമ്പ് : പാക് കടലിടുക്ക്
- ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഉൾക്കടൽ : മാന്നാർ കടലിടുക്ക്
- ശ്രീലങ്കക്ക് തൊട്ടടുത്തുള്ള ഇന്ത്യയുടെ നാഷണൽ പാർക്ക് : ഗൾഫ് ഓഫ് മാന്നാർ
- ബംഗ്ലാദേശിനോട് ചേർന്ന് കിടക്കുന്ന ഇന്ത്യയുടെ നാഷണൽ പാർക്ക് : സുന്ദർബൻസ്
ഇന്ത്യ - ഭൂമിശാസ്ത്ര സവിശേഷതകൾ
- ഭൂപ്രകൃതി അനുസരിച്ചു ഇന്ത്യയെ പ്രധാനമായും ചുവടെ ചേർത്തിരിക്കുന്നത് പോലെ വേർതിരിച്ചിരിക്കുന്നു :
- ഉത്തരപർവ്വത മേഖല
- ഉത്തര മഹാസമതലം
- ഇന്ത്യൻ മരുഭൂമി / താർ മരുപ്രദേശം
- ഉപദ്വീപീയ പീഠഭൂമി
- തീരപ്രദേശം
- ദ്വീപുകൾ
Check out our IG to Level Up Daily
ഉത്തര പർവ്വത മേഖല
- ഉത്തരപർവ്വത മേഖലയെ മൂന്നായി തരം തിരിച്ചിരിക്കുന്നു :
- ട്രാൻസ് ഹിമാലയ
- ഹിമാലയ
- കിഴക്കൻ മലനിരകൾ ( പൂർവ്വാചൽ )
- ട്രാൻസ് ഹിമാലയത്തിൽ ഉൾക്കൊള്ളുന്ന പർവ്വതനിരകളാണ് :
- കാരക്കോറം
- ലഡാക്ക്
- സസ്കർ
- ഹിമാലയ പർവത നിരകളെ മൂന്നായി തരാം തിരിച്ചിരിക്കുന്നു :
- ഹിമാദ്രി
- ഹിമാചൽ
- സിവാലിക്
- കിഴക്കൻ മലനിരകളിൽ ഉൾക്കൊള്ളുന്ന പർവ്വത നിരകളാണ് :
- പട്കായി
- നാഗാകുന്നുകൾ
- ബറേൽ കുന്നുകൾ
- മിസോ കുന്നുകൾ
- ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവ്വത നിരകൾ : പാമീർ
- കാരക്കോറം പർവ്വത നിരകൾ ആരംഭിക്കുന്നത് പാമീരിൽ നിന്നാണ്
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി : മൗണ്ട് K2
- മൗണ്ട് K2 സ്ഥിതിചെയ്യുന്ന പർവ്വത നിര : കാരക്കോറം
- ലോകത്തിന്റെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന സിയാച്ചിൻ ഗ്ലേസിയറും കാരക്കോറം പർവ്വത നിലകളിലാണ്
ഹിമാലയം
- ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം : ഹിമാലയം
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മടക്ക് പർവ്വതം : ആരവല്ലി
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പർവ്വതനിര : ഹിമാലയം
- ലോകത്തിലെ ഏറ്റവും നീളത്തിലുള്ള പർവ്വതനിര : ആൻഡീസ് (തെക്കേ അമേരിക്ക )
- ഹിമാലയ പർവ്വത നിരകൾ പ്രധാനമായും അവസാദ ശിലകളാൽ നിർമ്മിതമാണ്
- ഹിമാലയത്തിന്റെ അകക്കാമ്പ് ഗ്രാനൈറ്റ് ശിലകളാൽ നിർമ്മിതമാണ്
- ഹിമാലയം 6 രാജ്യങ്ങളിലായി ഉൾക്കൊള്ളുന്നു
- 11 ഇന്ത്യൻ സംസ്ഥാനങ്ങളുമായും 2 കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു
- ഏകദേശ നീളം : 2400 km
- പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോകുന്തോറും ഹിമാലയത്തിന്റെ വീതി കുറഞ്ഞു വരുന്നു
ഹിമാദ്രി
- ഹിമാലയത്തിന്റെ നട്ടെല്ല്
- ശരാശരി ഉയരം : 6000 മീറ്റർ
- ഹിമാലയൻ പർവ്വത നിരകളിൽ ആദ്യം രൂപം കൊണ്ടത്
- ഗ്രെറ്റർ ഹിമാലയ എന്നറിയപ്പെടുന്നു
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് (നേപ്പാൾ )ഹിമാദ്രിയിലാണ്
- ഗംഗ, യമുന നദികൾ ഉത്ഭവിക്കുന്നു
- കാഞ്ചൻജംഗ, നന്ദാദേവി കൊടുമുടികൾ
- പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി : കാഞ്ചൻജംഗ
- മൗണ്ട് എവറസ്റ്റ് ന്റെ ഉയരം : 8848 മീറ്റർ
- മൗണ്ട് K2 വിന്റെ ഉയരം : 8611 മീറ്റർ
- കാഞ്ചൻജംഗയുടെ ഉയരം : 8586 മീറ്റർ
- നന്ദാദേവിയുടെ ഉയരം : 7816 മീറ്റർ
ഹിമാചൽ
- ഏറ്റവും കൂടുതൽ സുഖവാസ കേന്ദ്രങ്ങളുള്ള ഹിമാലയൻ പർവ്വത നിര
- ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്നു
- മിഡിൽ ഹിമാലയ എന്നറിയപ്പെടുന്നു
- ശരാശരി ഉയരം : 3000 മീറ്റർ
- സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര : കാശ്മീർ താഴ്വര
- ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് : കുളു താഴ്വര
- ഹിമാലയത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം : ഡാർജലിംഗ് (പശ്ചിമബംഗാൾ )
സിവാലിക്
- ഹിമാലയൻ പർവ്വത നിരകളിൽ ഏറ്റവും പ്രായം കുറഞ്ഞ പർവത നിരകൾ
- ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള ഹിമാലയൻ പർവ്വത നിര
- ഹിമാലയൻ പർവ്വത നിരകളിൽ ഏറ്റവും തെക്കുള്ളത്
- ഉത്തരമഹാസമതലവുമായി ബന്ധപ്പെട്ടിരിക്കുന്ന പർവ്വതനിര
- ഔട്ടർ ഹിമാലയ എന്നറിയപ്പെടുന്നു
കിഴക്കൻ മലനിരകൾ
- ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്നത് : മേഘാലയ
- ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി, മൗസിൻറാം എന്നീ പ്രദേശങ്ങൾ ഖാസി കുന്നിലാണ്
- ലുഷായ് കുന്നുകൾ സ്ഥിതിചെയ്യുന്നത് : മിസോറാം
- പഞ്ചാബ് ഹിമാലയ : സിന്ധു – സത്ലജ് നദികൾക്ക് ഇടയിൽ
- കുമയൂൺ ഹിമാലയ : സത്ലജ് – കാളി നദികൾ
- സെൻട്രൽ ഹിമാലയ : കാളി – ടീസ്റ്റ നദികൾ
- ആസ്സാം ഹിമാലയ : ടീസ്റ്റ – ബ്രഹ്മപുത്ര നദികൾ
ചുരങ്ങൾ
- ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ചുരം : കാരക്കോറം
- ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ ചുരം : ഉംലിങ് ലാ
- ഖാർതൂങ്ലാ ചുരം ബന്ധിപ്പിക്കുന്നത് : ലഡാക്കിലെ ലേ – സിയാച്ചിൻ
- ബനിഹാൽ ചുരം : ജമ്മു കാശ്മീർ – ശ്രീനഗർ
- ജവഹർ ടണൽ : ജമ്മു കാശ്മീർ – ശ്രീ നഗർ
- സോജിലാ ചുരം : ശ്രീ നഗർ – ലഡാക്കിലെ ലേ
- ഷിപ് കിലാ ചുരം : ഹിമാചൽ പ്രദേശ് – ചൈന
- റോഹ്താങ് : കുളു – സ്പിതി , മണാലി – ലേ
- ബാരലാച് ലാ : മാണ്ഡി – ലേ
- ജലപ്ല ചുരം : സിക്കിം – ലാസ
- ബുംല , ബോംഡില ചുരങ്ങൾ : അരുണാചൽ പ്രദേശ് – ടിബറ്റ്
- ദിഹാങ് , ഡിഫു ചുരങ്ങൾ : അരുണാചൽ പ്രദേശ് – മ്യാൻമർ
- മനാ ചുരം, നീതി ചുരം, ലിപുലേഖ് ചുരം എന്നിവ സ്ഥിതിചെയ്യുന്നത് : ഉത്തരാഖണ്ഡ്
- ഉത്തരാഖണ്ഡിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരങ്ങളാണിവ
- നാഥുല, ജലപ്ല ചുരങ്ങൾ സ്ഥിതിചെയ്യുന്നത് : സിക്കിം
Looking for the best online tutor to guide you in your exams ? Click here
Don’t know how to study effectively? Click here to know how to Study Smarter, Not Harder !