Part 1
List of Rivers in India
The list of rivers in India is broadly divided into Himalayan Rivers and Peninsular Rivers. The Himalayan rivers, like the Ganga, Yamuna, and Brahmaputra, are perennial and fed by glaciers, while the Peninsular rivers, such as the Godavari, Krishna, and Kaveri, rely mainly on rainfall and have seasonal flow. These rivers play a crucial role in shaping the country’s landscape and sustaining millions of lives. Let’s read about them in detail.
ഹിമാലയൻ നദികൾ

സിന്ധുവും പോഷകനദികളും
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് സിന്ധു
- ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ് ഇന്ത്യൻ ഉപഭൂഖണ്ഡം
- എന്നാൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഗംഗയാണ്
- ടിബറ്റിലെ മാനസരോവർ തടാകത്തിൽ ഉത്ഭവം
- ലഡാക്കിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു
- ചില്ലാറിലൂടെ പാകിസ്താനിലേക്ക് പ്രവേശിക്കുന്നു
- പാകിസ്ഥാന്റെ ദേശീയ നദി
- പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്ന ഹിമാലയൻ നദി
- പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി
- ലഡാക്കിലെ ലേ പട്ടണത്തിലൂടെ ഒഴുകുന്നു
- പോഷകനദികൾ : ഝലം, ചിനാബ്, ബിയാസ്, രവി, സത്ലജ്
- ഏറ്റവും വലിയ പോഷകനദി – ചിനാബ്
- ഏറ്റവും നീളം കൂടിയ പോഷകനദി – സത്ലജ്
- ഏറ്റവും നീളം കുറഞ്ഞ പോഷകനദി – ബിയാസ്
- ഝലം, ചിനാബ്, രവി, ബിയാസ് എന്നീ പോഷകനദികൾ ഇന്ത്യയിൽ നിന്നും ഉത്ഭവിക്കുന്നു
- ഇന്ത്യക്ക് പുറത്തു ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷകനദിയാണ് സത്ലജ്
- ഝലം ഉത്ഭവിക്കുന്നത് ജമ്മു കശ്മീരിൽ നിന്നാണ്
- ചിനാബ്, രവി, ബിയാസ് എന്നിവ ഉത്ഭവിക്കുന്നത് ഹിമാചൽ പ്രദേശിൽ നിന്നാണ്
- ശ്രീനഗർ പട്ടണം ഝലം നദിയുടെ തീരത്താണ്
- ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത പദ്ധതി ഝലം നദിയിലാണ്
- ഝലം നദി ചെന്നുചേരുന്നത് ചിനാബ് നദിയിലാണ്
- ജമ്മു കശ്മീരിലെ ബഗ്ളീഹർ ജലവൈദ്യുത പദ്ധതി ചിനാബ് നദിയിലാണ്
- ഹിമാചൽ പ്രദേശിലെ ബാരലച്ല ചുരത്തിന്റെ പ്രദേശത്തുനിന്നുമാണ് ചിനാബ് നദി ഉത്ഭവിക്കുന്നത്
- ജമ്മു പട്ടണം താവി നദീതീരത്താണ്
- ലാഹോർ പട്ടണം, ജഹാംഗീറിന്റെ ശവകുടീരം എന്നിവ രവി നദീതീരത്താണ്
- ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിന്റെ പ്രദേശത്തു നിന്നും ആരംഭിക്കുന്ന നദിയാണ് ബിയാസ്
- ഹിമാചൽ പ്രദേശിലെ പോങ് അണക്കെട്ട് ബിയാസ് നദിയിലാണ്
- ടിബറ്റിൽ ഉത്ഭവിച്ചു ഹിമാചൽ പ്രദേശിലെ ഷിപ്കിലാ ചുരത്തിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന നദിയാണ് സത്ലജ്
- സത്ലജ് നദി ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ ഒഴുകി ചിനാബ് നദിയിൽ ചേരുന്നു
- ഭക്രാനംഗൽ അണക്കെട്ട് സത്ലജ് നദിയിലാണ്
- ഭക്രാനംഗൽ അണക്കെട്ടിന്റെ ശില്പി – റാം ചോട്ടു
- ഋഗ്വേദത്തിൽ വിതാസ്ത എന്നറിയപ്പെടുന്നത് – ഝലം
- ഋഗ്വേദത്തിൽ അസ്കിനി എന്നറിയപ്പെടുന്നത് – ചിനാബ്
- ഋഗ്വേദത്തിൽ പരുഷ്ണി എന്നറിയപ്പെടുന്നത് – രവി
- ഋഗ്വേദത്തിൽ വിപാസ എന്നറിയപ്പെടുന്നത് – ബിയാസ്
- ഋഗ്വേദത്തിൽ ശതദ്രു എന്നറിയപ്പെടുന്നത് – സത്ലജ്
- പ്രാചീന കാലത്തു സംഭേദ, സംഗമ എന്നറിയപ്പെട്ടിരുന്നത് – സിന്ധു
- ഇരാവതി എന്നറിയപ്പെടുന്നത് – രവി
- ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന നദി – സിന്ധു
ഗംഗയും പോഷകനദികളും
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ
- ആകെ നീളം – 2525 കിലോ മീറ്റർ
- ഇന്ത്യ, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് രാജ്യങ്ങളിലായി ഒഴുകുന്നു
- ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ അഞ്ചു സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു
- ഹിമാദ്രി പർവ്വത നിരകളിലെ ഗംഗോത്രി ഗ്ലേസിയറിൽ നിന്നും ഉത്ഭവിക്കുന്നു (ഉത്തരാഖണ്ഡ്)
- ഗോമുഖ് ഗുഹയിൽ നിന്ന് ഭഗീരഥി എന്ന പേരിൽ ആരംഭിച്ചു, അളകനന്ദ നദിയുമായി കൂടിച്ചേർന്നാണ് ഗംഗാനദിയായി മാറുന്നത്.
- ദേവപ്രയാഗിൽ (ഉത്തരാഖണ്ഡ്) വെച്ചാണ് ഭഗീരഥിയും അളകനന്ദയും കൂടി ചേരുന്നത്
- ഉത്തരാഖണ്ഡിലെ ബദരീനാഥ് അളകനന്ദ നദിയുടെ തീരത്താണ്
- ഋഷികേശ്, ഹരിദ്വാർ, ഉത്തർപ്രദേശിലെ കനൗജ്, അലഹബാദ്, വാരണാസി, കാൺപൂർ, പാറ്റ്ന പട്ടണം എന്നിവ ഗംഗാ നദിയുടെ തീരത്താണ്
- ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത് ഉത്തർപ്രദേശിലൂടെയാണ്
- ഗംഗാനദി ഏറ്റവും കുറവ് ദൂരം ഒഴുകുന്നത് ജാർഖണ്ഡിലൂടെയാണ്
- ബംഗ്ലാദേശിൽ ഗംഗാനദി പത്മ എന്നറിയപ്പെടുന്നു
- ജിം കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി – രാംഗംഗ
- ലക്നൗ പട്ടണം സ്ഥിതി ചെയ്യുന്ന ഗംഗയുടെ പോഷകനദി – ഗോമതി
- ഗംഗയുടെ ഏറ്റവും വലിയ പോഷകനദി – ഖാഗ്ര
- ഗംഗയുടെ ഏറ്റവും നീളം കൂടിയ പോഷകനദി – യമുന
- യമുന നദിയുടെ പോഷകനദികൾ – ടോൺസ്, ചമ്പൽ, സിന്ധ്, ബെത്വ, കെൻ
- നേപ്പാളിൽ നാരായണി എന്നറിയപ്പെടുന്ന ഗംഗയുടെ പോഷക നദി – ഗാണ്ഡക്
- ഇന്ത്യയുടെ ദുഃഖം, ബീഹാറിന്റെ ദുഃഖം, ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നിങ്ങനെ അറിയപ്പെടുന്ന ഗംഗാനദിയുടെ പോഷക നദി – കോസി
- കോസി പദ്ധതിയിൽ സഹകരിക്കുന്ന രാജ്യം – നേപ്പാൾ
- ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം – ത്രിവേണി സംഗമം ( പ്രയാഗരാജ് )
- ഡൽഹി, ആഗ്ര, മധുര പട്ടണങ്ങൾ യമുന നദിയുടെ തീരത്താണ്
- ഛോട്ടാ നാഗ്പൂർ പീഠഭൂമി പ്രദേശത്തു നിന്ന് ആരംഭിക്കുന്ന ഗംഗയുടെ പോഷകനദി – ദാമോദർ
- ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്നത് – ദാമോദർ
- ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഉത്തരാഖണ്ഡിലെ തെഹ്രി അണക്കെട്ട് ഭാഗീരഥി നദിയിലാണ്
- ഗംഗ ആക്ഷൻ പ്ലാൻ – 1986
- ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് – 2008
- നമാമി ഗംഗ പദ്ധതി – 2014
ബ്രഹ്മപുത്രയും പോഷകനദികളും
- ടിബറ്റിൽ ഉത്ഭവിച്ചു ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
- ആകെ നീളം – 2900 കിലോമീറ്റർ
- ഇന്ത്യയിൽ അരുണാചൽപ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ മാത്രം ഒഴുകുന്നു
- പ്രാചീന കാലത് ലൗഹിത്യ എന്നറിയപ്പെട്ടിരുന്നു
- ഇന്ത്യയിൽ ഏറ്റവും ആഴമുള്ളതും, കൂടുതൽ ജലം വഹിക്കുന്നതും, കൂടുതൽ ഉയരത്തിൽ ഒഴുകുന്നതുമായ നദി – ബ്രഹ്മപുത്ര
- ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നു
- ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നു
- അരുണാചൽ പ്രദേശിൽ ഡിഹാങ് എന്നറിയപ്പെടുന്നു
- ബംഗ്ലാദേശിൽ ജമുന എന്നറിയപ്പെടുന്നു
- കാസിരംഗ നാഷണൽ പാർക്ക് ബ്രഹ്മപുത്ര നദിയുടെ തീരത്താണ്
- പോഷകനദികൾ – ദിബാങ്, ലോഹിത്, സുബൻസിരി, ടീസ്ത
- സിക്കിമിന്റെ ജീവരേഖ – ടീസ്ത
- ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി – ടീസ്ത
- ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത് – ഭൂപൻ ഹസാരിക
- ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശമായ സുന്ദർബൻസ് ഡെൽറ്റ പ്രദേശം സൃഷ്ടിക്കുന്ന നദികൾ – ഗംഗ & ബ്രഹ്മപുത്ര
ഉത്തരമഹാസമതലം
- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭൂപ്രദേശം
- ഹിമാലയത്തിലെ സിവാലിക് നിരകൾക്ക് തെക്ക്
- ഉപദ്വീപീയ പീഠഭൂമി പ്രദേശത്തിന് വടക്ക്
- പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ വ്യാപിച്ചിരിക്കുന്നു
- ഹിമാലയൻ നദികളായ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെയും അവയുടെ പോഷകനദികളുടെയും പ്രവർത്തനഫലമായുണ്ടാകുന്ന എക്കൽ മണ്ണിനാൽ സമ്പുഷ്ടമായ പ്രദേശം
- ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല്
- ഇന്ത്യൻ സംസ്കാരത്തിന്റെ കളിത്തൊട്ടിൽ
- ഇന്ത്യയുടെ ധാന്യപ്പുര
- ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം ഉൾക്കൊള്ളുന്നു
- ഇന്ത്യൻ ജനസംഖ്യയുടെ 40% അധിവസിക്കുന്നു
ഉത്തരമഹാസമതലത്തെ വിഭജിച്ചാൽ
- പഞ്ചാബ് – ഹരിയാന സമതലം : സിന്ധുവും പോഷകനദികളും
- മരുസ്ഥലി – ബർഗർ സമതലം : ലൂണി, സരസ്വതി നദികൾ
- ആസാം സമതല പ്രദേശം : ബ്രഹ്മപുത്ര
- ഉത്തരമഹാസമതലത്തിലേക്ക് വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് – ലൂ
- ഏറ്റവും പഴക്കമുള്ള എക്കൽ മണ്ണ് – ഭംഗർ
- ഏറ്റവും പുതിയ എക്കൽ മാൻ – ഖാദർ ( ഫലപുഷ്ടി കൂടുതൽ )
- ഉത്തരമഹാസമതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന എക്കൽ മണ്ണ് – ഭംഗർ
താർ മരുപ്രദേശം
- ലോകത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മരുഭൂമി
- ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത്തെ മരുഭൂമി
- ഉപ ഉഷ്ണമേഖലാ മരുഭൂമി
- രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വ്യാപിച്ചിരിക്കുന്നു
- ആരവല്ലി പർവ്വത നിരകൾക്ക് പടിഞ്ഞാറ്
- സിന്ധു നദിക്ക് കിഴക്ക്
- റാൻ ഓഫ് കച്ചിന് വടക്ക്
- പഞ്ചാബ് സമതലത്തിന് തെക്ക്
പ്രത്യേകതകൾ
- കടുത്ത വരൾച്ച
- സസ്യ സമ്പത്തിന്റെ അഭാവം
- മഴയുടെ കടുത്ത ദൗർലഭ്യം
- കഠിനമായ ഉഷ്ണം
- വാർഷിക വർഷപാതം : 100 – 500 mm
- പ്രധാന കൃഷി വിളകൾ : ജോവർ, ബജ്റ
- നദി : ലൂണി
- ആകെ വിസ്തീർണ്ണം : 77000 ചതുരശ്ര മൈൽ
- വെളുത്ത മരുഭൂമി – റാൻ ഓഫ് കച്
- ഇന്ത്യയിലെ തണുത്ത മരുഭൂമി – ലഡാക്, റൺ ഓഫ് കച്
- ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം – ആൾവാർ
- ഉഷ്ണകാലത്തു ഇന്ത്യയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം – ബാമർ
- ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം – ജയ്സാൽമീർ
- ഇന്ത്യയിലെ ഏറ്റവും തണുത്ത പ്രദേശം – ലഡാക്കിലെ ദ്രാസ്
ഉപദ്വീപീയ പീഠഭൂമി
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭൂപ്രദേശം
- ഇന്ത്യയുടെ ധാതുക്കലവറ
- ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശം
- ത്രികോണാകൃതിയിലുള്ള ഇന്ത്യയിലെ ഭൂപ്രദേശം
- ഉപദ്വീപീയ പീഠഭൂമിയുടെ കിഴക്കേ അതിര് – പൂർവ്വഘട്ടം
- പടിഞ്ഞാറേ അതിര് – പശ്ചിമ ഘട്ടം
- ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി – ഡക്കാൻ പീഠഭൂമി
- ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി – ലഡാക്ക്
- ഉപദ്വീപീയ പീഠഭൂമി പ്രദേശത്തെ തെക്ക് – വടക്കായി വിഭജിക്കുന്നത് : വിന്ധ്യ പർവ്വത നിര
- ഉപദ്വീപീയ പീഠഭൂമി പ്രദേശത്തെ വടക്ക് – തെക്കായി വേർതിരിക്കുന്ന നദി : നർമ്മദ
- ഇന്ത്യയുടെ ധാതുക്കലവറ എന്നറിയപ്പെടുന്ന പീഠഭൂമി – ഛോട്ടാ നാഗ്പൂർ
- ഇന്ത്യയുടെ ധാതുക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം – ജാർഖണ്ഡ്
ഡക്കാൻ പീഠഭൂമി പ്രദേശം
- ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
- പ്രധാനമായും ബസാൾട്ട് ശിലകളാൽ നിർമ്മിതം
- പ്രധാന മണ്ണിനം : കറുത്ത മണ്ണ്
- ഡക്കാണിന്റെ റാണി : പൂനെ
പൂർവ്വഘട്ടം
- ഒഡിഷയിലെ മഹാനദി താഴ്വര മുതൽ നീലഗിരി വരെ വ്യാപിച്ചിരിക്കുന്നു
- പശ്ചിമഘട്ടത്തേക്കാൾ വീതി കൂടുതൽ
- പശ്ചിമഘട്ടത്തേക്കാൾ ഉയരം കുറവ്
- ശരാശരി വീതി : 100 – 200 കിലോമീറ്റർ
- ശരാശരി ഉയരം : 600 മീറ്റർ
- ഏറ്റവും ഉയരം കൂടിയ കൊടുമുടി : ജിന്താഗഡ ( ആന്ധ്രപ്രദേശ് )
പശ്ചിമഘട്ടം
- ഗുജറാത്തിലെ തപ്തി നദി മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു
- വടക്ക് നിന്ന് തെക്കോട്ട് പോകുന്തോറും ഉയരം കൂടുന്നു
- ശരാശരി ഉയരം : 900 – 1600 മീറ്റർ
- ശരാശരി വീതി : 50 – 80 കിലോമീറ്റർ
- 6 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്നു
- കടന്ന് പോകുന്ന സംസ്ഥാനങ്ങൾ : കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്
- കടന്നു പോകുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ :ദാദ്ര നഗർഹവേലി, പുതുച്ചേരി
- ഉയരം കൂടിയ കൊടുമുടി – ആനമുടി
- വലിയ ചുരം – പാലക്കാടൻ ചുരം
- ഏറ്റവും തെക്കേ അറ്റത്തുള്ള ബയോസ്ഫിയർ റിസർവ് – അഗസ്ത്യ മല
- യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾക്കൊള്ളിച്ചത് : 2012
ആനമുടി
- ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- ഉയരം : 2695 മീറ്റർ
നീലഗിരി
- പശ്ചിമഘട്ടവും പൂർവ്വഘട്ടവും സംഗമിക്കുന്ന ഭാഗം
- കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ഭാഗമായ മലനിരകൾ
- ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്
- ഏറ്റവും ഉയരം കൂടിയ കൊടുമുടി : ആനമുടി
- നീലഗിരിയുടെ റാണി : ഊട്ടി
ഉപദ്വീപീയ നദികളും ഹിമാലയൻ നദികളും
ഉപദ്വീപീയ നദികൾ | ഹിമാലയൻ നദികൾ |
പ്രായം കൂടിയവ | പ്രായം കുറഞ്ഞവ |
മഴക്കാലത്തു മാത്രം ജലസമൃദ്ധം | മഴക്കാലത്തും വേനൽക്കാലത്തും ജലസമൃദ്ധം |
Peninsular Rivers of India
ഉപദ്വീപീയ നദികൾ
- അധികവും കിഴക്കോട്ടൊഴുകുന്നവ
- അധികവും പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്നവ
- കിഴക്കോട്ടൊഴുകുന്ന ഉപദ്വീപീയ നദികൾ ഡെൽറ്റ സൃഷ്ടിക്കുന്നു
ഗോദാവരി
- ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
- ഗംഗ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
- വൃദ്ധ ഗംഗ എന്നറിയപ്പെടുന്നു
- പശ്ചിമഘട്ടത്തിലെ ത്രയംബകേശ്വർ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്നു
- ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
- ആകെ നീളം : 1465 കിലോമീറ്റർ
- പോഷകനദികൾ : പെൻഗംഗ, വെയിൻഗംഗ, ഇന്ദ്രാവതി, ശബരി
കൃഷ്ണ
- പശ്ചിമഘട്ടത്തിലെ മഹാബലേശ്വർ കുന്നുകളിൽ നിന്ന് ആരംഭിക്കുന്നു
- ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
- അർദ്ധഗംഗ, പാതാളഗംഗ, തെലുങ്ക്ഗംഗ എന്നിങ്ങനെ അറിയപ്പെടുന്നു
- ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദി
- ആകെ നീളം : 1400 കിലോമീറ്റർ
- പോഷകനദികൾ : ഭീമ, തുംഗഭദ്ര, കൊയ്ന, മുസി
- അൽമാട്ടി, നാഗാർജ്ജുന സാഗർ എന്നീ അണക്കെട്ടുകൾ
മഹാനദി
- ഛത്തീസ്ഗണ്ഡിലെ സിംഹാവ കുന്നുകളിൽ നിന്ന് ആരംഭിക്കുന്നു
- ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു
- ആകെ നീളം : 857 കിലോമീറ്റർ
- പോഷകനദികൾ : ടെൽ, ഇബ്, ഓങ്, ഷിയോനാഥ്
- ഹിരാക്കുഡ് അണക്കെട്ട് ( ഒഡിഷ )
കാവേരി
- കർണാടകയിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്ന് ആരംഭിക്കുന്നു
- പോഷകനദികൾ : കബനി, പാമ്പാർ, ഭവാനി
- കല്ലണ, മേട്ടൂർ അണക്കെട്ടുകൾ
നർമ്മദ
- മധ്യപ്രദേശിലെ അമർഖണ്ഡക്ക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്നു
- പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി
- ഇന്ത്യയെ തെക്കേ ഇന്ത്യ – വടക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി
- ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി
- വിന്ധ്യാ – സത്പുര പർവ്വത നിരകൾക്കിടയിലൂടെ ഒഴുകുന്നു
- ഏറ്റവും നീളമുള്ള പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദി
- ആകെ നീളം : 1312 കിലോമീറ്റർ
- പോഷകനദികൾ : ബൻജൻ, ഹിരൺ, താവ
- സർദാർ സരോവർ അണക്കെട്ട്
താപ്തി
- പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദി
- മധ്യപ്രദേശിലെ മുൾട്ടാനിയ വനപ്രദേശത്തുനിന്ന് ആരംഭിക്കുന്നു
- അറബിക്കടലിൽ പതിക്കുന്നു
- ആകെ നീളം : 724 കിലോമീറ്റർ
- പോഷകനദികൾ : അനർ, ഗിർന, പൂർണ
Pingback: Indian Geography notes malayalam - Part 3 -